കോട്ടയം: കെഎസ്എഫ്ഇ യിലേക്ക് പിഎസ്സി ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കിയിട്ടും നിയമനം നടത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി. അഡൈ്വസ് മെമ്മോ കിട്ടി മൂന്നു മാസത്തിനകം നിയമനം നടത്തിയില്ലെങ്കില്‍ ലിസ്റ്റ് റദ്ദാകുമെന്നാണ് നിയമം. ഓരോ ഒഴിവു കഴിവുകള്‍ പറഞ്ഞ് നിയമനം നീട്ടിക്കൊണ്ട് പോകാനാണ് കെഎസ്എഫ്ഇ അധികൃതര്‍ ശ്രമിക്കുന്നത്. ഇതേ കാലഘട്ടത്തില്‍ തന്നെ കെഎസ്ഇബി, കെഎംഎംഎല്‍, മലബാര്‍ സിമന്റ്സ് എന്നിവയിലേക്ക് അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്കെല്ലാം നിയമനം ലഭിച്ചതാണ്. ആയിരത്തിലധികം യുവതീയുവാക്കള്‍ കെഎസ്എഫ്ഇയുടെ ഈ നിലപാട് മൂലം ആശങ്കയിലാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും എന്‍. ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: