കോട്ടയം: അന്തരിച്ച ബിജെപി നേതാവ് കെ.ജി. മാരാര്‍ പുതിയ തലമുറക്കുള്ള മാതൃകയാണെന്ന് സംസ്ഥാനസെക്രട്ടറി ബി. രാധാകൃഷ്ണമൊനോന് അഭിപ്രയപ്പെട്ടു. ബി.ജെ,പി ജില്ലാകമ്മറ്റി സംഘടിപ്പിച്ച കെ,ജി മാരാര്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു പൊതുപ്രവര്ത്തകന് സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്ന് മാരാര്‍ജി ജീവിച്ചുകാണിക്കുകയായിരുന്നു. നര്‍മ്മം കലര്‍ന്ന പ്രഭാക്ഷണങ്ങളിലൂടെ ബിജെപി യുടെ നയംജനങ്ങളിലെത്തിച്ചനേതാവായിരുന്നു മാരാര്ജിയെന്നും രാധാകൃഷ്ണമോനേന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധൃക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, ട്രഷറര്‍ എം.പി. രാജഗോപാല്‍, പി.കെ. രവീന്ദ്രന്, കെ.എം. സന്തോഷ് കുമാര്‍, എന്‍. ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
വാഴൂര്‍: ബിജെപി വാഴൂര്‍ പഞ്ചായത്തുകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.ജി.മാരാര്‍ അനുസ്മരണം നടത്തി. പി.കെ. ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ആദ്യകാല ജനസംഘ പ്രവര്ത്തകന് എം.കെ. മോഹനന് അനുസ്മരണ പ്രഭാഷണം നടത്തി. വി.എന്‍. മനോജ്, പി.ബി. ബിനു, അഡ്വ. രാജേഷ്, എം.ബി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പൊന്‍കുന്നം: കേരളത്തിലെ ബിജെപിയുടെ അടിത്തറപാകിയ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.ജി. മാരാരുടെ ഇരുപതാം സ്മൃതിദിനാചരണം ചിറക്കടവ് പഞ്ചായത്തില്‍ നടന്നു. പൊന്‍കുന്നം, ചിറക്കടവ്, ചെറുവള്ളി ബ്ലോക്ക് ഡിവിഷന് കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണയോഗങ്ങളില്‍ ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്, വിജു മണക്കാട്ട്, എം.ജി. വിനോദ്, രാജേഷ് കര്‍ത്ത, ഗോപിപാറാംതോട്, പ്രദീപ് ചെറുവള്ളി, പി.ആര്. ദാസ്, ആര്. മോഹനന്, മനോജ് ഗോപാല്‍, പി.ആര്. ഗോപന്, വൈശാഖ് എസ്. നായര്‍, പി.എസ്. സനല്‍, കെ.ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: