ചവറ: ചട്ടമ്പിസ്വാമികളുടെ മോക്ഷപ്രദീപഖണ്ഡനം പ്രസിദ്ധീകരിച്ചു. ഭാഷാപണ്ഡിതനായ ഡോ.പുതുശ്ശേരി രാമചന്ദ്രന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്.തമ്പാന് ആദ്യപ്രതി നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിച്ചു.
പ്രമുഖ നിരൂപകന് ഡോ.എ.എം.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്വാമിയുടെ പ്രസക്തി ചൂണ്ടിക്കാട്ടി.വി.കെ നാരായണന്, സുരേഷ് മാധവ്, ബി.വിമല്‍കുമാര്‍, വി എസ്, മധുക്കുട്ടന്‍, അശ്വതി ഗോപിനാഥ്, കെ ശിവന്‍കുട്ടി, ബി ഗോപകുമാര്‍, ആര്.രാമന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ദുര്ഗാപ്രദാസ് സ്മാരക ട്രസ്റ്റ്, ചട്ടമ്പിസ്വാമി ഡിജിറ്റല്‍ ആര്‍ക്കൈവ് എന്നീ സ്ഥാപനങ്ങളാണ് ചട്ടമ്പിസ്വാമി സമാധി ദിനത്തില്‍ പുസ്തകം ആദ്യമായി ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.
വിഗ്രഹാരാധനയ്ക്കും സാമ്പ്രദായിക സന്യാസ മാര്ഗത്തിനുമെതിരെയുള്ള ആശയങ്ങളെ യുക്തിപൂര്‍വ്വം നിരസിച്ച ചരിത്രത്തിലെ വഴിത്തിരിവുകള്‍ക്കു പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിച്ച അധികാരശക്തികളെ ചോദ്യം ചെയ്ത കേരളത്തിലെ നവോത്ഥാനകാലത്തെ ആശയ സംഘര്‍ശങ്ങള്‍ പ്രതിഫലിക്കുന്ന സംവാദകൃതിയുടെ ലഭ്യമായ ഭാഗങ്ങള്‍ രചിച്ച് നൂറുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.
ഗവേഷകനും ധനുവച്ചപുരം എന്‍എസ്എസ് കോളേജ് അദ്ധ്യാപകനുമായ സുരേഷ് മാധവാണ് ഈ കൃതികള്‍ കണ്ടെത്തിയത്. ചട്ടമ്പിസ്വാമികള്‍ 1915ല്‍ രചിച്ചതാണ് മോക്ഷപ്രദീപഖണ്ഡനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: