കൊച്ചി: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രം ഓഡിറ്റോറിയങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്ത് നടത്തിപ്പിനായി നല്‍കാനുള്ള നടപടി അധികൃതര്‍ ഉപേക്ഷിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന് ആവശ്യപ്പെട്ടു.
ഏലൂര്‍ പാട്ടുപുരക്കല്‍ ദേവീക്ഷേത്രത്തിന്റെ ഓഡിറ്റോറിയം ലേലം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ഹൈന്ദവസംഘടനാ പ്രവര്‍ത്തകരെയും ഭക്തജനങ്ങളെയും വിശ്വഹിന്ദുപരിഷത്ത് അനുമോദിക്കുന്നു. ഇത്തരം നടപടികള്‍ തുടരുകയാണെങ്കില്‍ ദേവസ്വംബോര്‍ഡും ഭക്തജനങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കുകയും ദേവസ്വംബോര്ഡിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും.
ക്ഷേത്രം ഓഡിറ്റോറിയത്തിന്റെ ചുമതല ഭക്തജനങ്ങളും ഹിന്ദുസംഘടനകളും നിശ്ചയിക്കുന്ന ഭരണസമിതിയെ ഏല്പിക്കുവാന് ദേവസ്വം അധികാരികള്‍ തയ്യാറാവണമെന്നും സ്വകാര്യവ്യക്തികള്‍ക്ക് ഓഡിറ്റോറിയങ്ങള്‍ കൈമാറുവാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം വ്യാപകമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: