ആലപ്പുഴ: ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ജി. മാരാരുടെ ചരമദിനാചരണം ഏപ്രില്‍ 25ന് ജില്ലയില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നടത്താന്‍ ബിജെപി ജില്ലാ ഭാരവാഹിയോഗം തീരുമാനിച്ചു. അരൂര്‍ മണ്ഡലത്തിലെ അനുസ്മരണ സമ്മേളനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്യും. ചേര്‍ത്തലയില്‍ ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ആലപ്പുഴയില്‍ ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, അമ്പലപ്പുഴയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്, ഹരിപ്പാട് ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്, കായംകുളത്ത് സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണന്, മാവേലിക്കരയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, കുട്ടനാട്ടില്‍ ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന്, ചെങ്ങന്നൂരില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന് എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: