ജലന്തര്‍: അത്തിര്‍ത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ പാക്ക് സ്വദേശിയെ ബിഎസ്എഫ് ജവാന്മാര് പിടികൂടിയെങ്കിലും തിരിച്ചയച്ചു.
പാക്കിസ്ഥാനിലെ നരോവല്‍ ജില്ലയില്‍ താമസക്കാരനായ സവാജ് വാസാണ് അതിര്‍ത്തി കടന്നെത്തിയത്. പഞ്ചാബ് അതിര്‍ത്തി കടന്നെത്തിയ ഇയാളെ പാക്കിസ്ഥാനു കൈമാറി.
ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ഭീകരവാദ ബന്ധമില്ലെന്നും അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചതാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചയച്ചത്.
ഇത്തരത്തില്‍ ഇതിന് മുമ്പ് അതിര്‍ത്തി കടന്നെത്തിയ നാല് പേരെ ഇന്ത്യ സുരക്ഷിതമായി പാക്കിസ്ഥാന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: