ന്യൂദല്‍ഹി: മദ്യപിച്ച ഡ്രൈവര്‍ ചാവേറിനെ പോലെയാണെന്ന് ദല്‍ഹി കോടതി. അയാള്‍ സ്വയം മരിക്കുക മാത്രമല്ല റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരേയും വധിക്കുമെന്ന് കോടതി പറഞ്ഞു.
മദ്യപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറുടെ കേസ് വിചാരണയ്ക്കെടുത്തപ്പോഴാണ് കോടതിയുടെ നിരീക്ഷണം. ഇയാള്‍ക്ക് 20 ദിവസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
വിചാരണ കോടതി വിധിക്കെതിരെ നല്കിയ ഹര്‍ജി തള്ളി കൊണ്ടാണ് കോടതിയുടെ ശിക്ഷാ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: