ചങ്ങനാശേരി: കാക്കാട്ടുകടവ് ഭാഗത്ത് സ്ഥിരമായി മദ്യപിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘത്തെ സിപിഎം നേതാക്കള്‍ സംരക്ഷിക്കുന്നതായി ആക്ഷേപം. ഇന്നലെ ഇവിടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സംഘടിച്ച് മദ്യപിക്കുകയും സൈ്വര്യജീവിതത്തിന് തടസം സൃഷ്ടിക്കുകയും ചെയ്ത സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ സിപിഎം നേതാവ് മഞ്ചാടിക്കര അജിയുടെ മകന് കണ്ണന് നാട്ടുകാരില്‍ ചിലരെ ബൈക്കിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു. ഇതില്‍ സൂരജിന് പരിക്കേല്റ്റിരുന്നു. കണ്ണനൊപ്പം എസ്എഫ്ഐ നേതാക്കളായ മാടപ്പള്ളി സ്വദേശി വൈശാഖ്, കക്കാട് രതീഷ്, എന്നിവരുമുണ്ടായിരുന്നു. സംഭവം വിവാദമായപ്പോള്‍ എസ്എഫ്ഐ എബിവിപി സംഘര്‍ഷമാക്കി മാറ്റി രക്ഷപ്പെടുന്നതിനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. സാമൂഹ്യവിരുദ്ധരെ രക്ഷിക്കാന്‍ എബിവിപിയെ അനാവശ്യമായി സംഭവത്തില്‍ വലിച്ചിഴയ്ക്കരുതെന്ന് സംഘ വിവിധ ക്ഷേത്ര സംഘടനാ നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: