ആലപ്പുഴ: സ്വകാര്യ ബസ് സ്റ്റാന്‍ഡിന് നഗരശില്പിയായ രാജാ കേശവദാസിന്റെ പേരു നല്‍കണമെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യനും സെക്രട്ടറി എസ്. നവാസും നഗരസഭാ കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചു. നഗരശില്പിയുടെ സ്മരണ എന്നെന്നും നിലനിര്‍ത്താന്‍ പര്യാപ്തമായ സംവിധാനം ആലപ്പുഴയില്‍ ഇല്ല. ഉണ്ടായിരുന്നതെല്ലാം കാലഹരണപ്പെട്ടും അവഗണനയുടെയും പിടിയിലാണ്. സ്വകാര്യ ബസ് സ്റ്റാന്‍ഡ് അദ്ദേഹത്തിന്റെ നാമത്തിലാക്കുന്നത് നഗരശില്പിയെ കുറിച്ചുള്ള സ്മരണ ജനഹൃദയങ്ങളില്‍ പുതുക്കുന്നതിനും നഗരസഭ അദ്ദേഹത്തോട് പ്രകടിപ്പിക്കുന്ന ഏറ്റവും വലിയ ആദരവായും ആലപ്പുഴ പൗരാവലി സ്മരിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: