ശ്രീനഗര്‍: പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിച്ച കാശ്മീലേയ്ക്ക് ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുന്നതിനായി എല്ലാ വിധ സഹായങ്ങളും ഉറപ്പ് വരുത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യീദിനെ അറിയിക്കുന്നതിനായി രാജ്നാഥ് ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു.
വെള്ളപ്പൊക്കം തടയുന്നതിനായി എല്ലാ വിധത്തിലുള്ള നടപടികളും കേന്ദ്രം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അവശ്യ സാധനങ്ങള്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഝലം നദി കരകവിഞ്ഞൊഴുങ്ങിയതാണ് കാശ്മീരില്‍ വെള്ളപ്പൊക്കത്തിനിടയാക്കിയത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 16 പേരാണ് കുടുങ്ങി കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: