ആലപ്പുഴ: നഗരവാസികളുടെ സൈ്വര്യജീവിതത്തെ ബാധിക്കും വിധം തെരുവുനായ്ക്കളുടെ ശല്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇതിനു പരിഹാരം കാണാന്‍ നടപടിയുമായി നഗരസഭ രംഗത്ത്. നിലവിലുള്ള നിയമങ്ങള്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കാത്തതിനാല്‍ ബദല്‍ മാര്‍ഗങ്ങളാണ് സ്വീകരിക്കുക. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി ഓപ്പറേഷന് തീയേറ്റര്‍ സ്ഥാപിച്ച് അനുബന്ധ ഉപകരണങ്ങള്‍ നല്‍കുമെന്ന് ബജറ്റില്‍ പറയുന്നു. വന്ധ്യംകരിച്ച നായ്ക്കളെ തിരികെ എത്തിക്കുന്നതുവരെ അവയെ പാര്‍പ്പിച്ച് പരിപാലിക്കുന്നതിനായി കേജുകള്‍ നിര്‍മ്മിക്കും. മാസങ്ങള്‍ മാത്രം പ്രായമുള്ള തെരുവുനായ്ക്കളെ കണ്ടെത്തി വന്ധ്യംകരിച്ച് ആവശ്യക്കാര്‍ക്ക് വളര്‍ത്താന്‍ നല്‍കും. നഗരത്തിലെ ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: