ആലപ്പുഴ: എന്‍ജിഒ സംഘ് വനിതാ വിഭാഗം ജില്ലാ കണ്വന്ഷന് എന്‍ജിഒ സംഘ് സംസ്ഥാന സമിതിയംഗം കെ. മധു ഉദ്ഘാടനം ചെയ്തു. അദ്ധ്വാനം ആരാധനയാണെന്ന ആപ്തവാക്യവുമായി ജീവനക്കാരുടെ കാതലായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് എന്‍ജിഒ സംഘ്. കേന്ദ്രം വാഗ്ദാനം ചെയ്ത പദ്ധതികള്‍ പോലും സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. അഴിമതിയിലൂടെയും സ്വജനപക്ഷപാതത്തിലൂടെയും ഖജനാന് കാലിയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പല മന്ത്രിമാരും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.ആര്. രമാദേവി അദ്ധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്, ജില്ലാ സെക്രട്ടറി ജയദാസ്, അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി ജി. പ്രഹ്ലാദന്, വൈസ് പ്രസിഡന്റ് സുമേഷ് ആനന്ദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.ആര്. രമാദേവി (പ്രസിഡന്റ്), പി.ആര്. സിനി, സരയുദേവി (വൈസ് പ്രസിഡന്റുമാര്‍), ഉഷാകുമാരി (സെക്രട്ടറി), ജി. സതി, പി. പുഷ്പ (ജോയിന്റ് സെക്രട്ടറിമാര്‍), കെ. സുധ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: