മുഹമ്മ: സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്കും അനുവദിച്ച പ്ലാന്‍ ഫണ്ടിലെ തുകയുടെ ഗഡുക്കള്‍ ഇനിയും നല്‍കാനുള്ളത് പഞ്ചായത്തുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. പഞ്ചായത്തുകള്‍ക്ക് അനുവദിച്ച തുക പത്തു ഗഡുക്കളായിട്ടാണ് നല്‍കാറുള്ളത്.
മണ്ണഞ്ചരി പഞ്ചായത്തില്‍ ഏഴും മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ എട്ടും ഗഡുക്കള്‍ നല്‍കിയിട്ടുണ്ട്. മണ്ണഞ്ചരിയില് 19,8970 രൂപയാണ് ഒരു ഗഡുവായി നല്‍കിയത്. ഇതിന്റെ ഏഴിരട്ടി തുക മൊത്തം നല്‍കിയിട്ടുണ്ട്. ഇനി മൂന്ന് ഗഡുകൂടി ലഭിച്ചെങ്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകൂ. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ രണ്ടു ഗഡു കൂടി നല്‍കണം. ഇത് അറുപതു ലക്ഷം രൂപ വരും.
ഫണ്ട് കിട്ടാന്‍ വൈകിയതോടെ ഗുണഭോക്തൃ സമിതികളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പല പദ്ധതികളും അവതാളത്തിലായി. കരാര്‍ എടുത്തവരില്‍ പലരും പണം കിട്ടാന്‍ തടസമുണ്ടെന്നറിഞ്ഞു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ച സ്ഥിതിയിലാണ്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: