ചെങ്ങന്നൂര്‍: മഹാദേവക്ഷേത്രത്തിലെ ദേവി തൃപ്പൂത്തായി. ആറാട്ട് 30ന് രാവിലെ എട്ടിന് മിത്രപ്പുഴകടവില് നടക്കും. മലയാള വര്‍ഷത്തെ മൂന്നാമത്തെ തൃപ്പൂത്താറാട്ടാണ് മാര്‍ച്ച് 30ന് നടക്കുന്നത്. ആറാട്ടിന് ശേഷം ഗജവീരന്മാരുടെയും, താലപ്പൊലികളുടെയും അകമ്പടിയോടെയുള്ള ആറാട്ടഘോഷയാത്ര കിഴക്കേഗോപുരം കഴിഞ്ഞ് അകത്ത് പ്രവേശിച്ചാലുടന്‍ ശ്രീപരമേശ്വരന് ദേവിയെ എതിരേറ്റ് ക്ഷേത്രത്തിന് വലം വയ്ക്കുകയും അകത്തേക്ക് എഴുന്നെള്ളിക്കുകയും ചെയ്യും. തുടര്‍ന്ന് കളഭാഭിഷേകവും നടക്കും. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠരര് മഹേശ്വരര്, തന്ത്രി കണ്ഠരര് മോഹനരര് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തൃപ്പൂത്താറാട്ട് ദിവസം നെല്‍പ്പറ, അരിപ്പറ, മഞ്ഞള്‍പ്പറ എന്നിവ സമര്‍പ്പിക്കുന്നതിന് ഭക്തര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും, ആറാട്ടുദിവസം മുതല്‍ 12 ദിവസം ഹരിദ്രപുഷ്പാഞ്ജലി വഴിപാട് നടക്കുമെന്നും എഒ: ആര്. ജയശ്രീ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: