കോട്ടയം: കുടുംബത്തിന്റെ നെടുംതൂണ് അമ്മയാണെന്ന് മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി പൂര്‍ണാമൃതാനന്ദപുരി. സ്വാമിയുടെ നേതൃത്വത്തില്‍ നടന്ന സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ സംസ്കാരം കുടുംബത്തിനാകമാനം നന്മയോ തിന്മയോ വരുത്തും. ചിട്ടയായ രീതിയില്‍ വളര്‍ത്തപ്പെടുന്ന കുട്ടികള്‍ അധോലോകത്തേയ്ക്ക് പോകില്ല. മാതാപിതാക്കളുടെ കൈക്കുള്ളില്‍ മക്കള്‍ നില്ക്കുന്ന പ്രായത്തില്‍ അവര്‍ക്ക് നല്ല കാര്യങ്ങള്‍ ഉപദേശിക്കണം, പരിശീലിപ്പിക്കണം. അപ്പോഴാണ് കുടുംബം അതിന്റേതായ നല്ല അര്‍ത്ഥത്തില്‍ രൂപപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
സ്വാമിയാര്‍മഠം മേല്‍ശാന്തി എസ്. ഗണേഷ് ഭദ്രദീപം കൊളുത്തി. എന്‍. സോമശേഖരന്‍, സി.പി.മധുസൂദനന്, എം.വി.നാരായണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: