കറുകച്ചാല്‍: നെത്തല്ലൂര്‍ ജ്യോതിര്‍മയി ബാലികാ സദനം ചാരിറ്റബിള്‍ സൊസൈറ്റി ഭാസ്കരറാവു സ്മൃതി മന്ദിരം ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം 3.30 ന് നടക്കുന്ന സമ്മേളനം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും. ഡോ.എന്‍.ജയരാജ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കെ.ഭാസ്കര റാവു സ്മൃതി മന്ദിര സമര്‍പ്പണവും മുഖ്യ പ്രഭാഷണവും അഡ്വ. എന്‍.ശങ്കര്‍ റാം നിര്‍വ്വഹിക്കും. ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ സമര്‍പ്പണം ഓര്‍ഫനേജ് അസോസ്സിയേഷന് പ്രസിഡന്റ് റവ.ഫാ. മാത്യു കെ. ജോണ്‍ നിര്‍വ്വഹിക്കും. കമ്പ്യൂട്ടര്‍ ലാബ് സമര്‍പ്പണം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. സ്റ്റഡി ഹാള്‍ സമര്‍പ്പണം വാഴൂര്‍ സിഡിപിഒ ഇന്‍ചാര്‍ജ്ജ് പി. ഷിമിമോള്‍ നിര്‍വ്വഹിക്കും. മിനി ആഡിറ്റോറിയം സമര്‍പ്പണം നെടുംകുന്നം പഞ്ചായത്തു പ്രസിഡന്റ് ശശികലാനായര്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷാ വിജയന്, കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് സുലോചന മധു, പഞ്ചായത്ത് മെമ്പര്‍ എം.സത്യശീലന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: