ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പിനുള്ള മരുന്ന് ലഭിക്കാനില്ല. പൂച്ചകള്‍, തെരുവുനായ്ക്കള്‍, ഇഴജന്തുക്കള്‍ എന്നിവയില്‍ നിന്ന് അക്രമം ഏല്ക്കുന്ന സാധാരണ പരിക്കിനുളള കുത്തിവെയ്പ് മാത്രമേ ഇവിടെനിന്നും ലഭിക്കാറുളളൂ. എന്നാല്‍ ആഴത്തിലുളള മുറിവും വന്പരിക്കുകളുമായി എത്തുന്നവര്‍ക്ക് കൊടുക്കാനുളള കുത്തിവയ്പ്പിനുള്ള മരുന്നില്ലാത്തതാണ് പേവിഷയേറ്റുവരുന്നവരെ ദുരിതത്തിലാക്കുന്നത്. പേവിഷബാധ ഏറ്റുവരുന്നവര്ക്ക് എടുക്കേണ്ട കുത്തിവെയ്പ്പിന്റെ മരുന്ന് പുറത്തുനിന്നും വാങ്ങണമെങ്കില്‍ എണ്ണായിരം രൂപ മുതല്‍ പതിനാറായിരം രൂപ വരെ കൊടുക്കേണ്ടിവരുന്ന അവസ്ഥയാണ്. ഇതാകട്ടെ എറണാകുളത്തും കോട്ടയത്തും നിന്നും മാത്രമേ ലഭ്യമാകാറുളളൂ. യുദ്ധകാലാടിസ്ഥാനത്തില്‍ ആശുപത്രിയില്‍ മരുന്ന് എത്തിക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാകുകയാണ്. എന്നാല്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ നിരുത്തരവാദിത്വമാണ് മരുന്നെത്താന്‍ കാലതാമസം നേരിടുന്നതെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: