മുതുകുളം: കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ചു. ഈരയില്‍ ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് അടിപിടിയില്‍ മുതുകുളം വടക്ക് വിഷ്ണുഭവനം വിഷ്ണുവിനെ കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് എ വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തി മന്ത്രിയുടെ കോലം കത്തിച്ചത്.
നിരപരാധിയായ വിഷ്ണുവിനെ ചിലരുടെ വ്യക്തിവൈരാഗ്യം തീര്‍ക്കാനായി പോലീസിനെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും റിമാന്‍ഡ് ചെയ്ത് വിഷ്ണുവിന് ജാമ്യം ലഭിക്കാതിരിക്കാന്‍ മറ്റുകേസുകളില്‍ പ്രതിയാണെു എപിപി അറിയിച്ചത് ഗൂഢതന്ത്രമാണെന്നു സംശയിക്കുന്നതായും പ്രതിഷേധത്തില്‍ പങ്കെടുത്ത നേതാക്കള്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഈരയില്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കെട്ടുകാഴ്ചയ്ക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നായിരുന്നു വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിരപരാധിയായ വിഷ്ണുവിനെ വിട്ടയയ്ക്കണമൊവശ്യപ്പെട്ട് മുതുകുളം മണ്ഡലത്തിലെ എ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം രാത്രിയില്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: