പൂച്ചാക്കല്‍: ജപ്പാന് കുടിവെള്ള വിതരണത്തിന് സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു പൈപ്പുകള്‍ തുടരെത്തുടരെ പൊട്ടുന്നതിനു പ്രധാന കാരണം ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്നതിനാലാണ്. കഴിഞ്ഞ ദിവസവും മറവന്ത്തുരുത്തില് പൈപ്പുകള്‍ പൊട്ടിയതോടെയാണ് ഈ ആവശ്യം ശക്തമാകുന്നത്. മാക്കേക്കടവിലെ പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് മറവന്തുരുത്തില് കഴിഞ്ഞ ദിവസം പൊട്ടിയത്. തുടര്‍ന്ന് ഒരാഴ്ച കുടിവെള്ളവിതരണം പൂര്‍ണമായി നിലച്ചിരിക്കുകയായിരുന്നു.
കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നു. പൈപ്പുകള്‍ നിരന്തരം പൊട്ടുന്നത് അന്വേഷിക്കണമെന്നാവശ്യം നിലനില്‍ക്കുന്നുണ്ട്. പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനായി മാക്കേക്കടവ് പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന പൈപ്പുകള്‍ മറവന്‍തുരുത്തിലേക്ക് കൊണ്ടുപോയി. ഭാഗികമായി കുടിവെള്ള വിതരണം നടത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: