ആലപ്പുഴ: തെക്കനാര്യാട് കൈതത്തില്‍ ഘണ്ടാകര്‍ണ ക്ഷേത്രത്തില്‍ മീന-ഉത്ര മഹോത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി കോരുത്തോട് ബാലകൃഷ്ണന് കൊടിയേറ്റി. മാര്‍ച്ച് 27ന് രാത്രി 7.30ന് ഭാവലയം, 8.30ന് നാടകം. 28ന് വൈകിട്ട് ആറിന് പ്രഭാഷണം, എട്ടിന് നാടകം. മീനപ്പൂയ ഉത്സവമായ 29ന് ഉച്ചയ്ക്ക് ഒന്നിന് വിഭവസമൃദ്ധമായ സദ്യ, വൈകിട്ട് ഏഴിന് കാവടിവരവ്, രാത്രി എട്ടിന് ഗാനമേള. 30ന് രാത്രി എട്ടിന് നാട്ടുപാട്ടുത്സവം. 31ന് രാത്രി എട്ടിന് ഗാനമേള. ഏപ്രില്‍ ഒന്നിന് വൈകിട്ട് ആറിന് ഓട്ടന്തുള്ളല്, രാത്രി എട്ടിന് നടനസന്ധ്യ. രണ്ടിന് രാത്രി 7.45ന് ശ്രീഭൂതബലി, എട്ടിന് ഗാനമേള. ആറാട്ടുത്സവമായ മൂന്നിന് രാവിലെ ഒന്‍പതിന് ആറാട്ടുബലി, 10ന് ഗജപൂജ, ആനയൂട്ട്, 11ന് ആറാട്ട് പുറപ്പാട്, ഉച്ചയ്ക്ക് രണ്ടിന് പകല്‍പ്പൂരത്തോടെ തിരിച്ചെഴുന്നള്ളത്ത്, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് തിരിപിടിത്തം, കൂത്തുവഴിപാട്, രാത്രി 10.30ന് നാടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: