ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ ക്രൈസ്തവ മിഷിനറിമാര്‍ മതപരിവര്‍ത്തനത്തിന് ശ്രമം നടത്തുന്നു. കഴിഞ്ഞദിവസം ലഘുലേഖകളുമായി മതപരിവര്‍ത്തന ശ്രമങ്ങള്ക്കെത്തിയ പാസ്റ്റര്‍മാരെ രോഗികളും കൂട്ടിരിപ്പുകാരും ചേര്‍ന്ന് തുരത്തി. വാര്‍ഡുകള്‍ക്കുള്ളില്‍ വരെ പ്രവേശിച്ചാണ് ഇവര്‍ യേശു മാര്‍ഗത്തിലേക്കുള്ള ലഘുലേഖകള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്നത്. ജീവനക്കാരുടെ ഒത്താശയില്ലാതെ ഇവര്‍ക്ക് വാര്‍ഡുകളില്‍ യാതൊരു തടസവുമില്ലാതെ കയറിയിറങ്ങാന്‍ സാധിക്കില്ല. കഴിഞ്ഞ നിരവധി നാളുകളായി ആശുപത്രിയില്‍ ഇക്കൂട്ടരുടെ ആധിപത്യമാണ്. വിവിധ രോഗങ്ങള്‍ മൂലം വലയുന്ന പാവങ്ങളെ പെട്ടെന്ന് വലയിലാക്കാമെന്നതിനാലാണ് ഇവര്‍ ആശുപത്രി താവളമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: