ആലപ്പുഴ: ഓട്ടോ ടാക്സികള്‍ക്ക് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗ തീരുമാന പ്രകാരം സ്റ്റാന്‍ഡ് അനുവദിക്കണമെന്ന് ഓള് കേരള ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയന് സെക്രട്ടറി അഡ്വ. വി. മോഹന്‍ദാസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ട്രേഡ് യൂണിയനുകള്‍ക്ക് അതീതമായി നിയമം ലംഘിച്ച് ഓട്ടോ ടാക്സികളെ തടയുകയാണ്. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഏഴിടത്ത് സ്റ്റാന്‍ഡ് അനുവദിക്കാന്‍ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. ഇ.കെ. ജയന്, ഇക്ബാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: