ആലപ്പുഴ: സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പറത്തി നിലവും ഒഴുക്കുചാലുകളും നികത്തല്‍ വ്യാപകം. പുന്നപ്ര കുറവന്തോട് എംഇഎസ് സ്കൂളിന്റെ തെക്കുഭാഗത്തായാണ് നിയമ വിരുദ്ധമായി സ്വകാര്യ വ്യക്തി നിലവും, ഒഴുക്കു തോടുകളും നികത്തുന്നത്. ജനങ്ങളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ നിലം നികത്തുന്നതിന് ചുറ്റും അലൂമിനിയം ഷീറ്റുപയോഗിച്ചു വേലികെട്ടി മറച്ചിട്ടുണ്ട്. ഒരേക്കറിലധികം വരുന്ന തരിശുനിലം നികത്തി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ വാഴകളും, പച്ചക്കറികളും നട്ടു പിടിപ്പിച്ചതായും ആക്ഷേപമുണ്ട്. ഇതിനുസമീപത്തെ കാപ്പിത്തോടുമായി ബന്ധിപ്പിക്കുന്ന തോടുകളും നികത്തുന്നതായി പരാതിയുണ്ട്. എന്നാല്‍ ഭയം മൂലം പരാതി പറയാന്‍ പരസ്യമായി മുന്നോട്ടു വരാന്‍ തയ്യാറാകുന്നില്ല. നിലവും ഒഴുക്കുചാലുകളും നികത്തുന്നതിനെതിരെ ജില്ലാഭരണകൂടം നടപടിയെടുക്കണമെന്ന ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: