മൂവാറ്റുപുഴ: എറണാകുളം ജില്ല തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന് ഇന്ന് ആരംഭം. രാവിലെ 9.30 ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് കലോത്സവം ഉദ്ഘാടനം ചെയ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിക്കും.
ജോസഫ് വാഴക്കന് എംഎല്‍എ കലോത്സവ ദീപം തെളിയിക്കും. സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ എം. സുജയ് ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. സാക്ഷരതാ മിഷന് ജില്ലാകോര്‍ഡിനേറ്റര്‍ കെ.വി. രതീഷ് കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന സാക്ഷരതാ മിഷന് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം അഡ്വ. എ.എ. റസാഖ് കലോത്സവ സന്ദേശം കൈമാറും.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.കെ. സോമന്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ബാബു ജോസഫ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സാജിത സിദ്ദിഖ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വത്സ കൊച്ചുകുഞ്ഞ്, ജില്ലാ പഞ്ചായത്ത് അംഗം ആശ സനില്‍, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പഠനത്തോടൊപ്പം കലയെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ജില്ലാ സാക്ഷരതാ മിഷന് തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന് പ്രാധാന്യം നല്‍കുന്നത്. നാല്, ഏഴ് തുല്ല്യതാ പഠിതാക്കളാകും കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കുക. മൂന്ന് വിഭാഗങ്ങളിലായി 58 ഇനങ്ങളില്‍ മത്സരം നടക്കും. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ നാല് വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.
അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തോടനുബന്ധിച്ച് മണ്ണ് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി ‘മണ്ണ് സാക്ഷരരുടെ കണ്ണ്’എന്ന സന്ദേശമാണ് കലോത്സവം പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: