ന്യൂദല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നവവര്‍ഷ ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പുതിയവര്‍ഷം എല്ലാവര്ക്കും സമ്പത്തും സമൃദ്ധിയും ഐശ്വര്യവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
സിന്ധി സമുദായത്തിന്റെ ചേതി ചാന്ദ് ദിനാശംസകള്‍ അറിയിച്ച അദ്ദേഹം ഭഗവാന് ഝൂലേലാല് എല്ലാവര്ക്കും ശാന്തിയും സമാധാനവും കൊണ്ടുവരട്ടെ എന്ന് സന്ദേശം നല്കി. മഹാരാഷ്ട്രയിലെ ഗുഡീ പഡ്വ, പാഴ്സികളുടെ ഉത്സവം, മണിപ്പൂരിലെ ആഘോഷം എന്നിവയ്ക്കും മോദി ആശംസകള്‍ നേര്‍ന്നു. ആരോഗ്യവും സമ്പത്തും ഐശ്വര്യവും എല്ലാവര്ക്കും ലഭിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: