ന്യൂദല്‍ഹി:ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് ഇപ്പോള്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ ആസൂത്രണ മന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് അറിയിച്ചതാണിത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധവകുപ്പുകളും മന്ത്രാലയങ്ങളും ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പല ക്ഷേമപദ്ധതികളുടെയും പ്രയോജനം അനര്‍ഹര്‍ തട്ടിയെടുക്കുന്നുണ്ട്. ഇവ തടയാന്‍ ആധാര്‍ ഉപയുക്തമായിരുന്നു.
അതേസമയം, അര്‍ഹതയുള്ള ആര്‍ക്കും ഇവ നിഷേധിക്കപ്പെടുപ്പില്ലെന്നും ഉറപ്പാക്കിയിരുന്നു. തിങ്കളാഴ്ചയാണ് ആധാര്‍ കാര്‍ഡ് നിര്ബന്ധല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: