ആലപ്പുഴ: പതിറ്റാണ്ടുകളായി തോണ്ടന്‍കുളങ്ങര ക്ഷേത്രത്തിന്റെ പേരിലുള്ള സ്ഥലം രേഖകളില്‍ കൃത്രിമമുണ്ടാക്കി വില്ക്കാന് ശ്രമം നടക്കുന്നതായി ക്ഷേത്ര സംരക്ഷണ സമിതി ആരോപിച്ചു. ക്ഷേത്രം മുമ്പ് പാട്ടത്തിന് നല്കിയ സ്ഥലമാണ് ചിലരുടെ ഒത്താശയോടു കൂടി വില്ക്കാന് ശ്രമിക്കുന്നത്. നഗരസഭയിലെ രണ്ടു കൗണ്‍സിലര്‍മാര്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി ചേര്‍ന്നാണ് ക്ഷേത്ര സ്വത്ത് വിറ്റഴിക്കാന്‍ ശ്രമിക്കുന്നത്. കോടതിയില്‍ നിലവിലുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ക്ഷേത്രഭാരവാഹികളില്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ആരോപണമുണ്ട്. ഭക്തരില്‍ നിന്നുള്ള വരുമാനമാണ് ക്ഷേത്രത്തിന്റെ ഉയര്‍ച്ചയ്ക്കും സമ്പത്തിനും കാരണം. ക്ഷേത്ര സ്വത്ത് വില്‍ക്കുന്നത് തടയാന്‍ ഭക്തര്‍ തന്നെ മുന്നിട്ടിറങ്ങുമെന്നും തോണ്ടന്‍കുളങ്ങര ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എസ്. അനില്‍കുമാര്‍ അറിയിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: