അമ്പലപ്പുഴ: അംഗ പരിമിതര്‍ക്കുള്ള മുച്ചക്ര വാഹനങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് വികലാംഗ അസോസിയേഷന് സംസ്ഥാന പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. അംഗ പരിമിതര്‍ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് നാല്പതു ശതമാനത്തിലധികം വികലാംഗത്വവും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും മുച്ചക്ര വാഹനങ്ങള്‍ ഓടിക്കുന്നതിന് ശാരീരിക ക്ഷമത ഉള്ളവരില്‍ നിന്നാണ് സാമൂഹികനീതിവകുപ്പ് അപേക്ഷ സ്വീകരിച്ച് അര്‍ഹരെ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് തയാറാക്കിയ പദ്ധതിയിലൂടെ ജില്ലയിലെ 94 അംഗപരിമിതര്‍ക്ക് മുച്ചക്ര വാഹനം ലഭിക്കുകയും പുതിയ ജീവിതമാര്‍ഗം കണ്ടെത്തുന്നതിന് സഹായകരമാകുകയും ചെയ്തു.
എന്നാല്‍ പാവപ്പെട്ട വികലാംഗര്‍ക്ക് ഏറെ സഹായകരമാകുമായിരുന്ന ഈ പദ്ധതി ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ കടുംപിടുത്തംമൂലം ഇപ്പോള്‍ തടസപ്പെട്ടിരിക്കുകയാണ്. തടസങ്ങള്‍ നീക്കി 31ന് മുമ്പ് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജി. മുരളി പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മാമച്ചന് തെണ്ണകം, ട്രഷറര്‍ സുധീഷ് വൈക്കം, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി തോമസ് മാത്യു പുതുശേരിമല, ജോസ് തുരുത്തേല്‍, ജീന്‍സ്, ബെന്നി അടിമാലി, എസ്.പി. ശശി, ഹസന്, എച്ച്. മോഹനന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: