ആലപ്പുഴ: കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കൃഷിനാശം വന്ന കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയില്ല. മടവീഴ്ച മൂലം കൃഷി പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കപ്പെട്ടെങ്കിലും തുക വിതരണം ചെയ്തിട്ടില്ല. കൃഷിനാശത്തില്‍ നിന്ന് ബണ്ട് സംരക്ഷണത്തിലൂടെ കൃഷിക്കാര്‍ അടിയന്തരമായി ഇടപെട്ട് കൃഷിയെ സംരക്ഷിച്ച് നിര്‍ത്തിയവര്‍ക്ക് സഹായധനം പ്രഖ്യാപിച്ചിരുന്നു. അതു ലഭിച്ചിട്ടില്ല. മടവീഴ്ചയ്ക്ക് ശേഷം മട കുത്തി വെള്ളം വറ്റിച്ച് കൃഷി ചെയ്തവരുണ്ടെങ്കിലും അത്തരം കൃഷിക്കാര്‍ക്കും സഹായധനം അനുവദിച്ചെങ്കിലും തുക നാളിതുവരെ നല്‍കിയിട്ടില്ല.കഴിഞ്ഞ ഒക്ടോബറില്‍ മാരാന് കായല്‍ മടവീഴ്ച മൂലം കൃഷി നശിച്ചുവെങ്കിലും ബണ്ട് ബലപ്പെടുത്തി വെള്ളം വറ്റിച്ച് കൃഷി ചെയ്തു.
800 ഏക്കര്‍ വരുന്ന കായല്‍ പാടശേഖരത്തില്‍ 340 കൃഷിക്കാരുണ്ട്. അതില്‍ത്തന്നെ 140 മിച്ചഭൂമി ലഭിച്ച നാമമാത്ര കര്‍ഷകരുണ്ട്. 2013ല്‍ തൂമ്പു തള്ളിപ്പോയി കൃഷിനാശം വന്നപ്പോള്‍ തൂമ്പ് ഉറപ്പിച്ചതിനും മറ്റുമായി അംഗീകരിച്ച നഷ്ടപരിഹാര തുകയായ 71,000 രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ല. 2014 മടവീഴ്ചയില്‍ കൃശിക്കാര് 12 ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടി വന്നു. എന്നാല്‍ എസ്റ്റിമേറ്റ് വന്നപ്പോള്‍ അത് 9.75 ലക്ഷമായി കുറഞ്ഞു. ആ തുകയും നാളിതുവരെ ലഭിച്ചിട്ടില്ല. നഷ്ടപരിഹാരത്തുക അടിയന്തരമായി വിതരണം ചെയ്യണമെന്ന് അഖില കുട്ടനാട് നെല്‍-നാളികേര കര്‍ഷക ഫെഡറേഷന് പ്രസിഡന്റ് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: