ഹരിപ്പാട്: കണ്ണും മനസും പത്രത്താളുകളില്‍ ഏകാഗ്രമായപ്പോള്‍ മരണം ആനയുടെ രൂപത്തില്‍ പിന്നില്‍ നിന്നെത്തിയത് മനോഹരന്‍പിള്ള അറിഞ്ഞില്ല. സ്വകാര്യ സ്കൂള്‍ വാഹനത്തില്‍ ഡ്രൈവറായിരുന്ന മനോഹരന്‍പിള്ള രാവിലെത്തെ ജോലിക്കു ശേഷം വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം പത്രവുമായി വീടിനു പുറത്ത് കസേരയിരുന്നപ്പോഴാണ് ആനയെത്തിയത്. തുമ്പിക്കൈ കൊണ്ട് നെഞ്ചിലേറ്റ അടിയില്‍ കസേരയില്‍നിന്നും വീണ മനോഹരന്‍പിള്ളയ്ക്ക് എഴുന്നേല്ക്കാന് സാധിച്ചില്ല. കൊമ്പുകൊണ്ട് കുത്താന്‍ ശ്രമിച്ചെങ്കിലും അത് കൊണ്ടില്ല. വീഴ്ചയിലുമുണ്ടായ ക്ഷതമാണ് മരണ കാരണം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
കഠിനാധ്വാനിയായ മനോഹരന്‍പിള്ളയുടെ മരണം നാടിനെ ദുഖത്തിലാഴ്ത്തി. സൈനിക സേവനത്തിനു ശേഷം കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തു. അവിടെ നിന്നും വിരമിച്ച ശേഷം ഉടന്‍ തന്നെ നങ്ങ്യാര്‍കുളങ്ങര ബഥനി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡ്രൈവറായി ജോലിക്ക് കയറുകയായിരുന്നു. എഴുപത്തിരണ്ട് വയസിലും തളര്ച്ചിയില്ലാതെ ജോലി ചെയ്ത് ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് അഞ്ചു കിലോമീറ്റര്‍ അകലെ നിന്നും എത്തിയ ആന കുത്തിവീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: