ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രി മെഡിസിന് അത്യാഹിത വിഭാഗത്തിന് സമീപമുള്ള കക്കൂസ് മാലിന്യം പൊട്ടിയൊലിക്കുന്നത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ദുരിതമായി. രണ്ടാഴ്ചക്കാലമായി ഈ ദുരിതം തുടര്‍ന്നിട്ടും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയുമില്ല. അത്യാഹിതത്തിന് സമീപത്തെ നാലുകെട്ടിനുള്ളിലാണ് മൂന്ന് നിലകളില്‍ നിന്നുള്ള കക്കൂസ് മാലിന്യം നിറക്കുന്നതിനുള്ള ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.
ടാങ്കില്‍ നിന്ന് ഒലിക്കുന്ന മാലിന്യത്തില്‍ കൊതുകും കൂത്താടികളും മുട്ടയിട്ട് പെരുകി ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ദുര്‍ഗന്ധവും അസഹനീയമായി. സമീപത്തെ വാര്‍ഡുകളിലും മുറികളിലും താമസിക്കുന്ന രോഗികളും ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ളവര്‍ മൂക്കുപൊത്തി കഴിയേണ്ട ഗതികേടിലാണ്. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികാരികളൂടെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ലെന്ന് രോഗികളടക്കമുള്ളവര്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: