ചാരുംമൂട്: ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ നാല് ഡിവൈഎഫ്ഐക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പാലമേല്‍ ഹരീഷ് ഭവനത്തില്‍ ഗിരീഷ്കുമാര്‍ (34), അവിട്ടം വീട്ടില്‍ ശ്യാം (21), കണ്ണംങ്കര വീട്ടില്‍ അനന്ദു (21), ശ്രീവത്സം വീട്ടില്‍ രാഹുല്‍ വിജയന് (23) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളില്‍ നിന്നും മക്കളെ വിളിച്ചു കൊണ്ടുപോകവെയാണ് ബിജെപി ഉളവുകാട് പിഎച്ച്സി ബൂത്ത് വൈസ് പ്രസിഡന്റ് നൂറനാട് പാലമേല്‍ ഉളവുകാട് കളീയ്ക്കല്‍ തെക്കേപുരയില്‍ ജി. വിജയനെ (37) വാന്‍ തടഞ്ഞു നിര്‍ത്തി ഡിവൈഎഫ്ഐക്കാര്‍ രണ്ടുതവണ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പരാതി നല്‍കിയതിന് രാത്രി 9.30ന് ബിജെപി ഉളവുക്കാട്ട് ബൂത്ത് കമ്മറ്റി പ്രസിഡന്റ്സന്തോഷിനെയും സംഘം മര്‍ദ്ദിച്ചു.
വിജയനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി മടങ്ങുമ്പോഴാണ് സന്തോഷിന് മര്‍ദ്ദനമേറ്റത്. സമീപ കാലത്ത് സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെയും വീടുകള്‍ക്ക് നേരെയും നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി പാലമേല്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മോഹനന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി, യുവമോര്‍ച്ച നേതാക്കള്‍ മര്‍ദ്ദനമേറ്റവരെ സന്ദര്‍ശിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: