മണിമല: ആലപ്ര തച്ചരിക്കല്‍ ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ പടയണിക്ക് ഇന്ന് നടക്കുന്ന ചൂട്ടുവയ്പോടെ ആരംഭം കുറിക്കും. ഉത്സവം 25ന് സമാപിക്കും. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന് ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇന്ന് രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, 7.15ന് ഭജന, 9.30ന് പടയണി ചടങ്ങുകള്‍, ചൂട്ടുവയ്പ്, 20ന് 10.30ന് നാരങ്ങാവിളക്ക്, വൈകിട്ട് 7.15ന് ഭജന, 9.30ന് പടയണി ചടങ്ങുകള്‍, ചൂട്ടുവയ്പ്, 21ന് വൈകിട്ട് 7.15ന് ഭജന, 9.30ന് പടയണി ചടങ്ങുകള്‍, ഗണപതി കോലം, 22ന് വൈകിട്ട് 7.15ന് ഭജന, 9.30ന് പടയണി ചടങ്ങുകള്‍, പഞ്ചകോലം, 23ന് 8.30ന് നൂറ്റിയൊന്ന് കലം പൂജ, അയ്മ്പൊലി സമര്‍പ്പണം, വൈകിട്ട് 7ന് നൃത്തനൃത്യങ്ങള്‍, 10ന് നൃത്തനാടകം – വീരക്ഷത്രിയന്‍, 1 മുതല്‍ പടയണി ചടങ്ങുകള്‍, അടവി, പള്ളിപാന,
24ന് വൈകിട്ട് 7.30ന് ഭജന, 10ന് പടയണി ചടങ്ങുകള്‍, ഇടപ്പടയണി, 25ന് 8.30ന് നവകം, ശ്രീഭൂതബലി, 9.30ന് നൂറും പാലും, 6.45ന് തിരുമുമ്പില്‍ പറ, വലിയ കാണിക്ക, 7ന് ഭജന, 8ന് ആലപ്ര അന്നപൂര്‍ണ്ണേശ്വരി ദേവീക്ഷേത്രത്തില്‍ നിന്നും കോലം എതിരേല്പ്, 10ന് ഭക്തിഗാനമേള, 1ന് പടയണി ചടങ്ങുകള്‍, വലിയ പടയണി എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: