പിന്തുണ. മണ്ണ് ഖനനത്തിനിടെ പരിസ്ഥിതി മലിനീകരണം മൂലം ശ്വാസം മുട്ടനുഭവപ്പെട്ട നിരവധിയാളുകള്‍ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.
മലയോര-കാര്‍ഷിക മേഖലയായ എരുമേലി പഞ്ചായത്തിലെ വിവിധ മേഖലകളില്‍ നടക്കുന്ന മണ്ണ് ഖനനത്തെ സംബന്ധിച്ച് ജന്മഭൂമി കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിയിരുന്നു. മണ്ണ് ഖനനത്തിനിടെയുണ്ടാകുന്ന പൊടിമൂലം നാട്ടുകാര്‍ ആശുപത്രിയില്‍ ചികിത്സതേടിമടങ്ങിവരുമ്പോഴാണ് എരുമേലി പോലീസെത്തി മണ്ണ് ഖനനം മൂലം ബുദ്ധിമുട്ട് ഒന്നും ഉണ്ടാകുന്നില്ലല്ലോ എന്ന് അന്വേഷണം നടത്തിയത്.
മണ്ണ് ഖനനവും കടത്തലും പഞ്ചായത്തതിര്ത്തികടത്തിവിടുകയില്ലെന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രഖ്യാപിച്ചട്ട് മുങ്ങിയതും വന്‍പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. മണ്ണ് ഖനനം നടത്തി കടത്തിക്കൊണ്ടുപോകാന്‍ മതിയായ അനുമതി മാഫിയകള്ക്കുണ്ടന്ന് പോലീസ് തന്നെ പറയുമ്പോഴും കടത്തിക്കൊണ്ടുപോകുന്ന മണ്ണ് വയല്‍ നികത്താന്‍ വില്‍ക്കുകയാണെന്ന് ജോലിക്കാര്‍തന്നെ പറയുന്നു. പകല്‍ മണ്ണ് മലകള്‍ അടിച്ചുനിരത്തി രാത്രികാലങ്ങളില്‍ കടത്തുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും മിക്കപ്പോഴും പോലീസ് കാവല്‍തന്നെ ഉണ്ടാകുന്നതായും നാട്ടുകാര്‍ പറയുന്നു. പോലീസ് പച്ചക്കൊടികാട്ടിയതോടെ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ സ്വകാര്യ വ്യക്തികളും വന്‍തോതില്‍ മണ്ണ് കടത്തല്‍ നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: