കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയായ സുകന്യാ സമൃദ്ധി അക്കൗണ്ടുകള്‍ തുടങ്ങുന്നതിനായി കോട്ടയം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകള്‍ തുറക്കും. ഉയര്‍ന്ന പലിശ നല്‍കുന്നതും 80-സി പ്രകാരം ഉള്ള ആദായനികുതി ഇളവ് നല്‍കുന്നതുമായ ആകര്‍ഷകമായ ഈ പദ്ധതിയിലേക്ക് നിരവധി പേര് ചേരാന്‍ എത്തുന്നത് പോസ്റ്റോഫീസുകളില്‍ വന്‍തിരക്ക് അനുഭവപ്പെടുന്നതിനാല്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥമാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
19ന് ആദ്യക്യാമ്പ് പുതുപ്പള്ളി ഗവ. ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടത്തും. കുമരകം, കിടങ്ങൂര്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ക്യാമ്പുകള്‍ തപാല്‍ വകുപ്പ് നടത്തും. അതാതുമേഖലയിലുള്ള പത്തുവയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ മതാപിതാക്കള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം ഡിവിഷണല്‍ സീനിയര്‍ സൂപ്രണ്ട് എ. രമാദേവി അറിയിച്ചു. അക്കൗണ്ട് ചേരുന്നതിന് കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി രക്ഷിതാക്കളില്‍ ആരുടെയെങ്കിലും ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: