ന്യൂദല്‍ഹി: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്യത്തിന്റെയും അവിഭാജ്യഘടകമാണ് കമ്മ്യൂണിറ്റി റേഡിയോകളെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സദ്ഭരണത്തിന് കമ്മ്യൂണിറ്റി റേഡിയോ എന്ന വിഷയത്തില്‍ നടന്ന അഞ്ചാമത് ദേശീയ കമ്മ്യൂണിറ്റി റേഡിയോ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
റേഡിയോകള്‍ ഇന്ന് ആരുടെയും കുത്തകയല്ല. പൊതുജന ങ്ങളുടെ സ്വത്താണ് റേഡിയോ. ജനങ്ങള്‍ക്ക് ഗുണകരമാവുന്ന പരിപാടികള്‍ക്ക് മുന്‍തൂക്കം നല്കാവുന്ന അവസരവും സമ്മേളനം പ്രധാനം ചെയ്യുന്നു.
സ്വച്ഛ്ഭാരത് അഭിയാന്, ജന്‍ ധന് യോജന എന്നിവ ജനങ്ങളിലെത്തിക്കുവാനുള്ള കമ്മ്യൂണിറ്റി റേഡിയോകളുടെ പങ്കിനെക്കുറിച്ചും ,സംസ്ക്കാരം, ഭാഷ എന്നിവയുടെ പരിപോഷണത്തെക്കുറിച്ചും മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ചര്‍ച്ച നടന്നു. മന്ത്രി രാജ്യവര്‍ദ്ധന്‍ രാത്തോഡും സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: