ആലപ്പുഴ: ഓട്ടത്തിനിടെ കാറിന്റെ ടയര്‍ പഞ്ചറായി, നിയന്ത്രണം വിട്ട കാര്‍ ടാങ്കര്ലോറിയിലിടിച്ചു. കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒന്നോടെ ദേശീയപാതയില്‍ കുറവന്തോടു ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുന്‍ഭാഗത്തെ വലതു സൈഡിലുളള ടയര്‍ പഞ്ചറാകുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയിലിടിക്കുകയായിരുന്നു. കാറിലെ യാത്രക്കാരായ മൂവര്‍ സംഘം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. പുന്നപ്ര പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: