ന്യൂദല്‍ഹി: അഞ്ച് ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം ലോക മഹായുദ്ധത്തിന്റെ ശതവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കുന്നു.
ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങുകള്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാര്ക്കുള്ള ആദര സൂചകമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് പത്തോടെയാണ് ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചത്.
മാര്‍ച്ച് ഒമ്പതിന് ചടങ്ങളുടെ ഭാഗമായി പ്രസിഡന്റ് പ്രണബ് മുഖര്‍ജിയും മറ്റു നയതന്ത്ര പ്രഖരും അമര്‍ ജവാന് ജ്യോതിയില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചിരുന്നു.
മാര്‍ച്ച് പത്തിന് ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുമ്പായി പ്രധാനമന്ത്രിയും അമര്‍ ജ്യോതിയില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചിരുന്നു.
യുദ്ധത്തില്‍ പങ്കെടുത്ത ഒന്നര ദശലക്ഷത്തിലധികം ജവാന്മാരില് 74000 പേരാണ് രക്തസാക്ഷികളായത്. 67000 പേരാണ് പരിക്കേറ്റ് വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: