കൊടുങ്ങല്ലൂര്‍: എടവിലങ്ങ് ആലിപ്പറമ്പില്‍ നീലാംബരന്റെ മകന് കൃഷ്ണനുണ്ണി (19)യുടെ മരണം താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥമൂലമാണെന്ന് ആക്ഷേപം. മാര്‍ച്ച് 8ന് പുലര്‍ച്ചെയാണ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൃഷ്ണനുണ്ണി മരിച്ചത്.
മാര്‍ച്ച്7ന് രാത്രി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളെ ഡ്യൂട്ടി ഡോക്ടര്‍ വിദഗ്ദ്ധപരിശോധനക്ക് വിധേയനാക്കിയില്ലെന്നും മണിക്കൂറുകളോളം മറ്റു ചികിത്സ നല്‍കിയില്ലെന്നും കേരള വിശ്വകര്‍മ്മസഭ താലൂക്ക് യൂണിയന് ഭാരവാഹികള്‍ ആരോപിച്ചു.
താലൂക്ക് ആശുപത്രിയില്‍ രാത്രികാലത്ത് എക്സറേ, ഇ.സി.ജി., ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എ.പി.അശോകന്, ടി.ബി.സുരേഷ്ബാബു, എ.ആര്.സുബ്രഹ്മണ്യന്, പി.എ.കുട്ടപ്പന്, ടി.കെ.മണിരാജ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: