ചങ്ങനാശേരി: ഹാള്‍ ടിക്കറ്റ് ലഭിക്കാതെ സി. ബി.എസ്.ഇ. പത്താംക്ലാസ്സ് പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനും പരാതി നല്കി. മഞ്ചാടിക്കര ഈഡന് പബ്ലിക്സ്ക്കൂളിലെ 40 വിദ്യാര്‍ത്ഥികളാണ് സ്ക്കൂളധികൃതരുടെ പിടിപ്പുകേടുമൂലം പത്താംക്ലാസ്സ് പരീക്ഷയെഴുതാന്‍ കഴിയാതിരുന്നത്. കുട്ടികളുടെ അധ്യയനവര്‍ഷം നഷ്ടപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതുപ്രകാരം പുതിയ ഷെഡ്യൂള്‍ തയ്യാറാക്കി ഈ കൂട്ടികള്‍ക്ക് മാത്രമായി ബോര്‍ഡ് പരീക്ഷ നടത്തുമെന്നുമാണ് സ്ക്കൂളധികൃതര്‍ പറയുന്നത്.
സി.ബി.എസ്. ഇ.ബോര്‍ഡ് നടത്തുന്ന പത്താംക്ലാസ്സ് പരീക്ഷയെഴുത ണമെങ്കില്‍ ഒന്പതാംക്ലാസ്സില് പഠിക്കുന്ന സമയത്ത് തന്നെ രജിസ്ട്രേഷന് ആരംഭിക്കണം. ഈ നടപടികള്‍ സ്ക്കൂളധികൃതര്‍ ചെയ്തിരുന്നില്ലെന്നും. പത്താംക്ലാസ്സ് പരീക്ഷയുടെ ഫീസ് പോലും അടച്ചിരുന്നില്ലെന്നും കുട്ടികള്‍ മുഖ്യമന്ത്രി, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി, മനുഷ്യാവകാശകമ്മീഷന്, ജില്ലാകളക്ടര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഇത്തവണ 40 കുട്ടികളുള്ളതിനാല്‍ സ്ക്കൂളില്‍ തന്നെ സെന്റര്‍ ലഭിക്കുന്നതിന് വേണ്ടി ശ്രമം നടത്തിയിരുന്നു. ഇത് നടക്കാതെ വന്നതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്.
ഏഴാം ക്ലാസ്സ് വരെ മാത്രം ക്ലാസ്സ് നടത്താന്‍ അംഗീകാരമുള്ള സ്ക്കൂളില്‍ പത്താംക്ലാസ്സ് വരെ കളാസ്സ് നടത്തിയതും തെറ്റാണെന്ന് സി. ബി.എസ്. സ്ക്കൂള് നടത്തുന്നവരില്‍ പ്രമുഖരായ ചിലര്‍ വ്യക്തമാക്കി. പലസ്ക്കൂളുകളും അഞ്ചാം ക്ലാസ്സ് വരെ സി. ബി.എസ്. ഇ.അഫിലിയേഷന് എടുത്ത് പത്താംക്ലാസ്സ്് വരെ ക്ലാസ്സ് നടത്തി മറ്റ് സ്ക്കൂളുകളില്‍ പരീക്ഷയെഴുതിയ്ക്കുകയാണ് പതിവ്. സി. ബി.എസ്. ഇ. അഫിലിയേഷന് കിട്ടണമെങ്കില്‍ സ്ക്കൂള് രണ്ടര ഏക്കര്‍ ചുറ്റളവിനുള്ളിലായി രിക്കണം. അഫിലിയേഷന് കിട്ടിയാല്‍ തന്നെ രജിസ്ട്രേഷന് സ്ക്കൂളിന്റെ പ്രധാന കവാടത്തില്‍ സി. ബി.എസ്. ഇ. ബോര്‍ഡ് പറയുന്ന പ്രകാരം പ്രദര്‍ശിപ്പിക്കണം. ഇവയൊന്നും ആരും ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.കുട്ടികളുടെ ഭാവി പോലും ആശങ്കയിലാക്കിയ സ്ക്കൂളധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കൂട്ടികളുടെ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: