തൃശൂര്‍: പടിയൂര്‍ പഞ്ചായത്ത് വളവനങ്ങാടി ദേവസ്വം കോള്‍ പാടശേഖരത്തില്‍ വിത്ത് വിതയ്ക്കല്‍ നടന്നു. സംയോജിത നീര്‍ത്തടപരിപാലന പരിപാടി, മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതി എന്നിവ യോജിപ്പിച്ച് തരിശു നിലങ്ങളില്‍ പണിചെയ്ത് വിത്തിറക്കുക എന്ന ലക്ഷ്യത്തോടെയാണ് 53 ലക്ഷം രൂപ ചെലവില്‍ 67 ഹെക്ടര്‍ പാടശേഖരത്തില്‍ വിത്തിറക്കിയത്.
20 വര്‍ഷമായി തരിശായി കിടന്നിരുന്ന കുളവാഴകള്‍ നിറഞ്ഞ പാടശേഖരം രണ്ട് ആഴ്ച്ചത്തെ ശ്രമഫലമായാണ് കൃഷിക്ക് അനുയോജ്യമാക്കിയത്. പഞ്ചായത്തിലെ 7,9,10,11 വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ 60 പേരെയാണ് ഈ നിലങ്ങളില്‍ 100 ദിവസത്തെ പണിക്കായി വിനിയോഗിക്കുന്നത്. വിത്തിറക്കല്‍ വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് തോമസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് സജീവന്, പ്രസിഡന്റ് ബേബി ലോഹിദാക്ഷന്‍, ജോയിന്റ് ബിഡിഒ തമ്പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉണ്ണികൃഷണന്, കൃഷി ഓഫീസര്‍ സോഫിയ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: