പൊന്‍കുന്നം: ഹിന്ദു ജനസംഖ്യയില്‍ മുന്നാം സ്ഥാനത്തുള്ള വിശ്വകര്‍മ്മജരെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയത് പ്രതിഷേധാര്‍ഹവും, നീതിനിഷേധവും ആണെന്നും ഇത് സാമൂഹിക നീതിക്കെതിരാണെന്നും കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹരി. കേരള വിശ്വകര്‍മ്മ സഭ കാഞ്ഞിരപ്പള്ളി താലൂക്ക് പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വകര്‍മ്മജരെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള വിശ്വകര്‍മ്മസഭ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ വിശ്വകര്‍മ്മജരോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും കെ.കെ. ഹരി പറഞ്ഞു. താലൂക്ക് യൂണിയന് പ്രസിഡന്റ് എം.റിനു അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.പി. മോഹനന്, മഹിളാ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധു ശിവന്‍കുട്ടി, മഹിളാസമാജം സംസ്ഥാന കമ്മറ്റിയംഗം ഷീജ മോഹനന്, പി.എ. മഹാദേവന്, വി.ഡി. ബിജു കൊറ്റാരത്തില്‍, നിജി ഭാര്ഗ്ഗവന്, വേണു കാഞ്ഞിരപ്പള്ളി, കെ. അശോകന് കൊറ്റാരത്തില്‍, ബിനു എന്‍.എം., ഉണ്ണികൃഷ്ണന്, മായാ സാനു, ഓമന മേക്കഴയില് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: