ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തയ്യല്‍ തൊഴിലാളികള്‍ മാര്‍ച്ച് ആറിന് കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേമനിധിയില്‍ നിന്ന് കൊടുക്കുന്ന പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ക്ഷേമനിധിയില്‍ സര്‍വീസ് പെന്ഷന് അനുവദിച്ചിരുന്നത് ഇപ്പോള്‍ കൊടുക്കുന്നില്ല. മാത്രമല്ല കൊടുക്കുന്ന പെന്ഷന് കാലാനുസൃതമല്ല. അതിനാല്‍ ക്ഷേമനിധി ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണം. നടപ്പു സമ്മേളനത്തില്‍ തന്നെ ഭേദഗതിയില്‍ അവതരിപ്പിച്ച് പാസാക്കി നിയമമാക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. പത്രസമ്മേളനത്തില്‍ എകെടിഎ ജില്ലാ പ്രസിഡന്റ് പി.കെ. പളനി, സെക്രട്ടറി പി.എസ്. യൂസഫ്, ഖജാന്‍ജി വി.കെ. മണി, വൈസ് പ്രസിഡന്റ് കെ.പി. ഭാസ്കരരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: