ആലപ്പുഴ: പുന്നപ്ര എന്‍ജിനീയറിങ് കോളേജില്‍ അഥര്‍വ-2015 ടെക്ഫെസ്റ്റിന് തുടക്കമായി. സാങ്കേതിക വിജ്ഞാന സെമിനാറും ശില്പശാലയും പ്രദര്‍ശനങ്ങളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയതലത്തിലുള്ള അറുപതോളം എന്‍ജിനീയറിങ് കോളേജുകളാണ് പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഓഫ് എന്‍ജിനീയറിങ് & മാനേജ്മെന്റിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരിപാടി രണ്ട് ദിവസം നീണ്ടുനില്‍ക്കും.
റോബോട്ടിക് ഇന്‍സ്റ്റിറ്റ്യൂട്ട് യുഎസ്എ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയെ കുറിച്ചുള്ള വിവരണങ്ങളും, മോസില്ല ഫയര്‍ഫോക്സിന്റെ സെമിനാറുകളും നടക്കുന്നു. സൗജന്യ റോബോട്ടിക് കിറ്റ് വിതരണവും നടക്കുന്നു. വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി മാര്‍ച്ച് നാലിന് രാവിലെ മത്സരങ്ങളും നടക്കും. കേപ്പ് ഡയറക്ടര്‍ ഡോ. എസ്. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക മേഖലയെക്കുറിച്ച് കൂടുതല്‍ അറിവ് നേടാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക പരിജ്ഞാനം വളര്‍ത്തിയെടുക്കണം. ഇതിനായി വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവുകള്‍ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: