അമ്പലപ്പുഴ: വെളിയില്ക്കാവ് ശ്രീ ദുര്‍ഗാ ഭദ്രകാളി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. നാലാം ഉത്സവദിനമായ മാര്‍ച്ച് ആറിന് വൈകിട്ട് 4.30ന് സരസ്വതിപൂജ, വിദ്യാരാജഗോപാലാര്‍ച്ചന. 10ന് രാത്രി 7.30ന് വയലിന് കച്ചേരി. 11ന് രാത്രി 10ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് ദേശതാലപ്പൊലി. 12ന് രാവിലെ 10.30ന് ആറാട്ട് പുറപ്പാട്, 7.30ന് തിരിപിടിത്തം, 8.30ന് ഭക്തിഗാനസുധ. കെ.ഡി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഭാഗവത സപ്താഹയജ്ഞവും മേല്‍ശാന്തി ഷൈജുവിന്റെ കാര്‍മ്മികത്വത്തില്‍ പൂജാദികര്‍മ്മങ്ങളും നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് കൈലാസം രാജപ്പന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: