ചാവക്കാട്: കടപ്പുറം മുനക്കകടവില്‍ ഓലമേഞ്ഞ വീട് കത്തി നശിച്ചു. മുനക്കകടവ് സെന്റര്‍ തെക്കേഭാഗത്ത് കറുത്തവീട്ടില്‍ പരേതനായ മുഹമ്മദ്കുട്ടിയുടെ മക്കളും കുടുംബവും വീട്ടില്‍ ഉറങ്ങി കിടക്കുമ്പോഴാണ് സംഭവം. വിവരമറിഞ്ഞതിനെ തുടര്‍ന്ന് എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ അത്യാഹിതം ഒഴിവായി.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ തീ നിയന്ത്രണവിധേയമാക്കി. ഗുരുവായൂരില്നിന്നും സ്റ്റേഷന് ഓഫീസര്‍ ആര്.പ്രദീപ്കുമാര്‍, ലീഡിംഗ് ഫയര്മാന് എം.ജി.രാജസുബ്രഹ്മണ്യന് എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിശമനസേന എത്തി തീ പൂര്‍ണമായും കെടുത്തി. ചാവക്കാട് പോലീസും സ്ഥലത്തെത്തി. ഓലയും, പനമ്പും കൊണ്ട് നിര്‍മ്മിച്ച വീടാണ്. വൈദ്യുതി തകരാറാണ് തീപിടുത്തത്തിനു കാരണമെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: