ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ട മത്സരം മാര്‍ച്ച് രണ്ടിന് ഉച്ചതിരിഞ്ഞ് 3-ന് നടക്കും. അന്നേദിവസം രാത്രി കുംഭമാസത്തിലെ പൂയ്യം നക്ഷത്രത്തില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരി സ്വര്‍ണ്ണകൊടി മരത്തില്‍ സപ്തവര്‍ണ്ണകൊടി ഉയര്‍ത്തുന്നതോടെ ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമാകും.
ഒന്നാംതിയ്യതി രാവിലെ പന്തീരടീപൂജകള്‍ പതിവിലും നേരത്തെ നടത്തി പാണികൊട്ടി സഹസ്രകലശ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഉച്ചപൂജക്ക് മുമ്പായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൂത്തമ്പലത്തില്‍ നിന്ന് പ്രദക്ഷി ണമായി വന്ന് നാലമ്പലത്തില്‍ പ്രവേശിച്ച ബ്രഹ്മകലശം, ക്ഷേത്രംതന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് ദേവന് അഭിഷേകം ചെയ്യുന്നതോടെ കലശചടങ്ങുകള്‍ക്ക് പരിസാപ്തിയായി.
ഉത്സവാഘോഷത്തിന്റെ അതിപ്രധാനമായ താന്ത്രിക-വൈദിക പ്രാധാന്യമുള്ള ഉത്സവബലി മാര്‍ച്ച് 9-നും, പള്ളിവേട്ട 10-നും നടക്കും. 11-ന് ആറാട്ടോടെ സ്വര്‍ണ്ണ കൊടിമരത്തിലുയര്‍ത്തിയ സപ്തവര്‍ണ്ണകൊടി ഇറക്കുന്നതോടെ ഈ വര്‍ഷത്തെ ഉത്സവാഘോഷ ചടങ്ങുകള്‍ക്കും പരിസമാപ്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: