തൃശൂര്‍: കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന് 32മത് സംസ്ഥാന കണ്വെന്ഷന് മാര്‍ച്ച് രണ്ടിന് ടാഗോര്‍ സെന്റനറി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി സി.എന്‍.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എന്‍.മുഹമ്മദ് മാനു അധ്യക്ഷത വഹിക്കും. കെ.രാധാകൃഷ്ണന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.തയ്യല്‍ തൊഴിലാളികളുടെ പെന്ഷന് റിട്ടയര്‍മെന്റ് ആനുകൂല്യം,
മരണാന്തര സഹയാം തുടങ്ങിയ ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക, മുടങ്ങിക്കിടക്കുന്ന പെന്ഷന് ആനുകൂല്യം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 11ന് ചീഫ് ഓഫിസിലേക്കും
25ന് എല്ലാ ജില്ലാ ക്ഷേമനിധി ഓഫിസിലേക്ക് മാര്‍ച്ചും ഉപവാസവും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് മാനു അറിയിച്ചു. സംസ്ഥാന ജന.സെക്രട്ടറി കെ.എന്‍.ദേവരാജന്‍, ട്രഷറര്‍ എ.പി.മോഹനന്, ജില്ലാ പ്രസിഡന്റ് ടി.എം.യോഹന്നാന്, കെ.ശിവദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: