പത്തനംതിട്ട: ആധാരം എഴുത്തുകാരുടെ സംസ്ഥാനകണ്‍വന്‍ഷന്‍ 28ന് അടൂര്‍ -കണ്ണംകോട് സെന്റ്തോമസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍പ്രകാശ് ധനസഹായം വിതരണം ചെയ്യും.
ആദ്യജനറല്‍ സെക്രട്ടറി പി.കെ.ഗംഗാധരന്‍നായരെ ആന്റോ ആന്റണി എംപി ആദരിക്കും. എംഎല്‍എമാരും വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനാ നേതാക്കളും പങ്കെടുക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിപുലമായ സംസ്ഥാന കണ്വന്ഷന് സംഘടിപ്പിച്ചിട്ടുള്ളത്.
കണ്വന്ഷന് നടക്കുന്ന 28ന് സംസ്ഥാനത്തെ മുഴുവന്‍ ആധാരം എഴുത്ത് ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ എം.ദിനകരന്, എസ്.കൃഷ്ണസ്വാമി പിള്ള എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: