ആലപ്പുഴ: കലാകാര പെന്ഷന് ഉടന്‍ വിതരണം ചെയ്യുക, കലാ-സാംസ്കാരിക ക്ഷേമനിധിക്കായി ബജറ്റില്‍ പണം വകകൊള്ളിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന് ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. പ്രൊഫ. വി.എന്‍. മുരളി, പന്തളം സുധാകരന്, സി. രാധാകൃഷ്ണന് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തും. ആക്ടിങ് പ്രസിഡന്റ് ജി. വിശാഖകന് അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി സുദര്ശനന് വര്‍ണം സ്വാഗതവും പി.എസ്. നാഥന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: